വാതില്‍ തുറന്ന് അയ്യാള്‍ ഹാളിലെത്തി. കുട്ടികളുടെ അമ്മ 24ഇഞ്ച് എല്‍.സി.ഡി ടിവിയ്ക്കു മുന്നിലാണ്. ഉഗ്രരൂപിണിയായ ഭാര്യയുടെ മുന്നില്‍ കരഞ്ഞുനില്‍ക്കുന്ന ഏതോ ഭര്‍ത്താവിന്‍റെ ദു8ഖം അവളുടെ കണ്ണുകളില്‍ നീര്‍ച്ചാലുകള്‍ സൃഷ്ടിച്ചിരിക്കുന്നത് അയ്യാള്‍ പുഞ്ചിരിയോടെ നോക്കിനിന്നു. സ്വന്തം ഭര്‍ത്താവിന്‍റെ സാമിപ്യം പോലുമറിയാതെ സങ്കടപ്പെടുന്ന അവളോട് അയ്യാള്‍ക്ക് സഹതാപം തോന്നി. പാതിതുറന്ന വാതിലിലൂടെ പുസ്തകങ്ങള്‍ക്കിടയില്‍ അക്ഷരങ്ങളോട് മല്ലിടുന്ന മകന്‍റെ ദയനീയത അയ്യാളെ സ്വന്തം മുറിയിലേയ്ക്ക് നയിച്ചു. ഷവറിനുകീഴില്‍ വിലകൂടിയ എണ്ണതേച്ചുകുളിക്കവേ ആറുമാസം മുന്‍പ് വരെ അമ്മയുടെ കയ്യില്‍നിന്നും ഫ്രീയായികിട്ടിയിരുന്ന കാച്ചിയവെളിച്ചെണ്ണ തനിക്കുനല്‍കിയിരുന്നത് എത്രരൂപയുടെ ലാഭമായിരുന്നുവെന്ന് അയ്യാള്‍ വെറുതെ കണക്കുകൂട്ടി. അടച്ചിരുന്ന മൂടിമാറ്റി മധുരവും ചൂടുമില്ലാത്ത പാല്‍കുടിക്കവേ അയ്യാളുടെ കണ്ണുകള്‍ ചുമരില്‍ സ്ഥാനമുറപ്പിച്ച ആ ക്ലോക്കിലുടക്കി. ഇനിയും അരമണിക്കൂറാകും അവളെത്തുവാന്‍. തന്‍റെ മൊബയിലിലെ ആപ്ലിക്കേഷനില്‍ ശുഭരാത്രിനേര്‍ന്ന മുഖമില്ലാത്ത സൌഹൃദങ്ങള്‍ക്ക് സെയിംടുയൂ നല്‍കി അയ്യാള്‍ ലോഗ്ഔട്ട് ചെയ്തു. സ്വപ്നങ്ങളില്ലാത്ത ഒരു ഉറക്കത്തെ പ്രതീക്ഷിച്ച് കിടക്കയില്‍ ഒറ്റക്കാകുന്‍പോഴും അവള്‍ കരയുകയായിരുന്നു, ഏതോ മകള്‍ക്കുവേണ്ടി, ഏതോ ഭാര്യക്കുവേണ്ടി. അയ്യാള്‍ക്കെന്തുകൊണ്ടോ അവരോട് ഒരസൂയതോന്നി എന്തെന്നില്ലാത്തൊരസൂയ...
കൊള്ളാം 👍
ReplyDelete